കൊറോണ പരിശോധന കിറ്റുകള്‍ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൊറോണ രോഗ പരിശോധന നടത്താനുള്ള കിറ്റുകള്‍ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
തീരുമാനം നിലവില്‍ വന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇതുപ്രകാരം കിറ്റുകള്‍ കയറ്റുമതി ചെയ്യുന്ന ഓള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്ന് ലൈസന്‍സ് സ്വന്തമാക്കിയിരിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

No comments