Breaking News

കോവിഡ് 19: അബൂദബിയില്‍ നിന്ന് 189 പ്രവാസികള്‍ കൂടി തിരിച്ചെത്തി

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അബുദബിയില്‍ നിന്ന് 189 പ്രവാസികള്‍ കൂടി തിരിച്ചെത്തി. ഐ.എക്‌സ് 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ (മെയ് 27) വൈകീട്ട് ആറ് മണിക്കാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. എട്ട് ജില്ലകളില്‍ നിന്നുള്ള 187 പേരും രണ്ട് മാഹി സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള നാല് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 38 കുട്ടികള്‍, 45 ഗര്‍ഭിണികള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

തിരിച്ചെത്തിയവരില്‍ ഏഴ് പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് (മലപ്പുറം ആറ്, പാലക്കാട് ഒന്ന്). ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു.

No comments