Breaking News

വെട്ടുകിളികളോട് പൊരുതാന്‍ ഡ്രോണുകള്‍, നേരിടാന്‍ ഒരുങ്ങി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍

വെട്ടുകിളികളാണ് ഇപ്പോള്‍ കൊവിഡ് കഴിഞ്ഞാല്‍ ഏറ്റവുമധികം വടക്കേഇന്ത്യയില്‍ നേരിടുന്ന വിഷമം. കൂട്ടമായെത്തി ഹെക്ടര്‍ കണക്കിനുള്ള കൃഷി നശിപ്പിക്കുന്ന വെട്ടുകിളികള്‍ സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് അതിവേഗം എത്തുകയാണ്. രാജസ്ഥാന്‍,ഗുജറാത്ത്, മധ്യപ്രദേശ്,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത ആക്രമണമാണ് ഇവ നടത്തിയത്.

വെട്ടുകിളി ശല്യം രൂക്ഷമായ കൃഷിത്തോട്ടങ്ങളില്‍ തളിക്കാന്‍ അറുപതോളം സ്പ്രെയറുകള്‍ കേന്ദ്ര കൃഷിമന്ത്രാലയം ബ്രിട്ടണില്‍ നിന്നും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം വെട്ടുകിളികളെ തുരത്താനായി കൃഷിയിടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി.

No comments