Breaking News

നെടുമ്ബാശേരിയില്‍ 2 വിമാനംകൂടി എത്തി; രണ്ടാംഘട്ടം കേരളത്തിലേക്ക്‌ 31 വിമാനം


പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള ‘വന്ദേഭാരത്’ ദൗത്യത്തിന്റെ രണ്ടാംഘട്ടം രൂപരേഖയായി. കേരളത്തിലേക്ക് 31 വിമാനം സര്‍വീസ് നടത്തും. ഇതില്‍ 18 എണ്ണം ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന്. 16 മുതല്‍ 25 വരെയാണ് രണ്ടാംഘട്ടം.

യുഎഇയില്‍നിന്നുള്ള 11 വിമാനത്തില് ആറെണ്ണം കേരളത്തിലേക്കാണ്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസും. സൗദി അറേബ്യയില്‍നിന്ന് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ വിമാനം എത്തും. ബഹ്റൈനില്‍നിന്ന് തിരുവനന്തപുരത്തേക്കും കുവൈത്തില്‍നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ഓരോ സര്‍വീസ്.

No comments