Breaking News

ഡല്‍ഹിയില്‍ കോവിഡ്​ ബാധിച്ച്‌​ 54 കാരനായ പൊലീസുകാരന്‍ മരിച്ചു

ഡല്‍ഹിയില്‍ കോവിഡ്​ ബാധിച്ച്‌​ 54 കാരനായ പൊലീസുകാരന്‍ മരിച്ചു. ഡല്‍ഹി പൊലീസ്​ അസിസ്​റ്റന്‍റ്​ സബ്​ ഇന്‍സ്​പെക്​ടറാണ്​ മരിച്ചത്​. ഡല്‍ഹി കമല മാര്‍ക്കറ്റ്​ പരിസരത്തെ ക്രൈം ബ്രാഞ്ച്​ ഓഫിസില്‍ ഫിംഗര്‍ പ്രിന്‍റ്​ ബ്യൂറോയിലായിരുന്നു ​അദ്ദേഹം ജോലി ചെയ്​തിരുന്നത്​. മുന്‍ പട്ടാളക്കാരനായ ഇദ്ദേഹം 2014 നവംബര്‍ ഒന്നിനാണ്​ ഡല്‍ഹി പൊലീസ്​ ജോലിയില്‍ പ്രവേശിച്ചത്​.

മേയ്​ 26ന്​​ കടുത്ത ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ എ.എസ്​.പിയെ ലേഡി ഹാര്‍ഡിങ്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മേയ്​ 28നാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. തുടര്‍ന്ന്​ ആര്‍മി ബേസ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്​ച വൈകിട്ട്​ മരണം സ്​ഥിരീകരിക്കുകയായിരുന്നു.

No comments