വാളയാര്‍ അതിര്‍ത്തിയിലൂടെ നിയന്ത്രണങ്ങളില്ലാത്ത കടന്നുവരവ് പ്രോല്‍സാഹിപ്പിക്കരുത്: മന്ത്രി എ കെ ബാലന്‍
വാളയാര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളില്ലാത്ത കടന്നുവരവ് പ്രോല്‍സാഹിപ്പിക്കുന്ന സമീപനം ജനപ്രതിനിധികള്‍ സ്വീകരിക്കരുതെന്ന് മന്ത്രി എ കെ ബാലന്‍. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉള്‍ക്കൊള്ളിച്ചുള്ള അവലോകനയോഗത്തിനുശേഷം ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടിയോടൊപ്പം പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊവിഡ് രോഗവ്യാപനം തടയാനായി നടത്തുന്ന കഠിനശ്രമങ്ങള്‍ മനസ്സിലാക്കണം.
രോഗവ്യാപനം തടയാനുള്ള സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യവകുപ്പ് എന്നിവയുടെ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങള്‍ അനുവദിക്കില്ല.

No comments