അഞ്ചല്‍ ഉത്ര കൊലപാതക കേസിലെ പ്രതികളായ സൂരജിെന്റയും സുരേഷിെന്റയും കസ്റ്റഡി കാലാവധി നീട്ടി.
അഞ്ചല്‍ ഉത്ര കൊലപാതക കേസിലെ പ്രതികളായ സൂരജിെന്റയും സുരേഷിെന്റയും കസ്റ്റഡി കാലാവധി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി കാലാവധി നീട്ടി പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ജൂണ്‍ നാലിന് വൈകിട്ട് മൂന്നിന് മുമ്ബായി പ്രതികളെ വീണ്ടും ഹാജരാക്കണം. മേയ് 25ന് കസ്റ്റഡില്‍ വിട്ടതിന് പിന്നാലെ പ്രതികളുമായി പൊലീസ് അഞ്ചലിലെ ഉത്രയുടെ വീട്ടിലും അടൂരിലെ സൂരജിെന്റ വീട്ടിലും പാമ്ബുകളെ കൈമാറിയ ഏനാത്തും തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

No comments