Breaking News

യെഡ്ഡിക്കെതിരെ പടയൊരുക്കും..!! 20 എംഎല്‍എമാര്‍ യോഗം ചേർന്നു..!! ഞെട്ടി ബിജെപി.!! പിന്നിൽ ഡികെ എന്ന് സൂചന..!!

കൊവിഡ് പ്രതിസന്ധിയ്ക്കിടെ കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പയ്ക്കെതിരെ വലിയ പടയൊരുക്കമാണ് നടക്കുന്നത്.
നേരത്തേ തന്നെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയില്‍ അതൃപ്തി അറിയിച്ച്‌ നിരവധി നേതാക്കള്‍ ദേശീയ നേതൃത്വത്തോട് പരാതി പെട്ടിരുന്നു.
പ്രതിപക്ഷമായ കോണ്‍ഗ്രസിനോട് യെഡി മൃദു സമീപനം പുലര്‍ത്തുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പരാതി ഉയര്‍ത്തുന്നത്.

അതിനിടടെ മുഖ്യമന്ത്രിയ്ക്കെതിരെ വാളെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എമാര്‍. വടക്കന്വ കര്‍ണാടകത്തില്‍ നിന്നുള്ള 20 എംഎല്‍എമാരാണ് യെഡിയൂരപ്പയ്ക്കെതിരെ രംഗത്തെത്തിയത്.

യെഡ്ഡിക്കെതിരെ എംഎല്‍എമാര്‍
കൊവിഡിനെ മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ബിജെപി സജീവമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്ക് തലനേദനയായി കര്‍ണാടകത്തില്‍ മുഖ്യമന്ത്രിക്കെതിരെ സ്വന്തം എംഎല്‍എമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
മുന്‍ മന്ത്രി ഉമേഷ് കട്ടിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ യെഡ്ഡിക്കെതിരെ പടയൊരുക്കം നടത്തുന്നത്.

ബെല്‍ഗാമില്‍ നിന്നുള്ള ശക്തനായ ലിംഗായത്ത് വിഭാഗം നേതാവാണ് ഉമേഷ് കട്ടി. എട്ട് തവണ എംഎല്‍എയായ അദ്ദേഹത്തെ മന്ത്രിയാക്കണമെന്നാണ് എംഎല്‍എമാര്‍ ഉയര്‍ത്തുന്ന ആവശ്യം.
കഴിഞ്ഞ ദിവസം 20 
എംഎല്‍എമാര്‍ക്കായി കട്ടിയുടെ നേതൃത്വത്തില്‍ ഒരു ഡിന്നര്‍ പാര്‍ട്ടി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ ഇത്തരം ഒരു ആവശ്യമുയര്‍ത്തിയിരിക്കുന്നത്.

ഉമേഷ് കട്ടിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം സഹോദരനായ രമേഷ് കട്ടിക്ക് രാജ്യസഭ സീറ്റ് നല്‍കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെടുന്നു. യെഡിയൂരപ്പയുടെ പ്രവര്‍ത്തന ശൈലി മാറ്റണമെന്നതാണ് എംഎല്‍എമാര്‍ ഉയര്‍ത്തുന്ന മറ്റൊരു ആവശ്യം.

വിമതരെ കൂട്ടുപിടിച്ച്‌ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി യെഡിയൂരപ്പ കര്‍ണാടകത്തില്‍ അധികാരം പിടിച്ചത് മുതല്‍ തന്നെ സംസ്ഥാന ബിജെപിയില്‍ ഭിന്നതകള്‍ ശക്തമായിരുന്നു.
ഇതിന് പിന്നാലെ കൂറുമാറിയെത്തിവരെ മന്ത്രിമാരാക്കിത് ബിജെപി എംഎല്‍എമാരെ ചൊടിപ്പിച്ചിരുന്നു.

മന്ത്രിസ്ഥാനം ലഭിക്കാത്തവര്‍ യെഡിയൂരപ്പയ്ക്കെതിരെ ചേരി തിരിഞ്ഞ് രംഗത്തെത്തി. മുഖ്യമന്ത്രിയെ തത്സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ട് ചില നേതാക്കള്‍ ദില്ലിക്ക് വണ്ടി കയറിയ സംഭവവും ഉണ്ടായി.
77 വയസുകാരനായ യെഡിയൂരപ്പയ്ക്ക് ശാരീരിക അവശതകള്‍ കാരണം ഭരണം ശരിയായ രീതിയില്‍ നടത്താന്‍ ആകുന്നില്ലെന്നായിരുന്നു നേതാക്കള്‍ ഉയര്‍ത്തിയ പരാതി.

മാത്രമല്ല സര്‍ക്കാരില്‍ യെഡിയൂരപ്പയുടെ ബന്ധുക്കള്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും മകന്‍ ബിഎസ് വിജേന്ദ്ര സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുണ്ടെന്നും നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
യെഡ്ഡിക്കെതിരെ വിവിധ ആക്ഷേപങ്ങള്‍ ഉയര്‍ത്തി ഒരു അജ്ഞാത കത്തും പ്രചരിച്ചിരുന്നു. എന്നാല്‍ ഉത്തരം പ്രശ്നങ്ങള്‍ കൊടുംപിരി കൊള്ളുന്നതിനിടയിലാണ് കര്‍ണാടകത്തില്‍ കൊവിഡ് പ്രതിസന്ധി ഉടലെടുത്തത്.

എന്നാല്‍ കൊവിഡിനിടയിലും എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കം നടത്തുന്നതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം.
അതേസമയം പാര്‍ട്ടിയിലെ പുതിയ നീക്കത്തിന് പിന്നാലെ ഉമേഷ് കട്ടിയില്‍ നിന്നും വിശദീകരണം തേടിയിരിക്കുകയാണ് മുഖ്യമന്ത്രി യെഡിയൂരപ്പ. തന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നാണ് കട്ടിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തേ സര്‍ക്കാരിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച്‌ മുതിര്‍ന്ന ലിംഗായത്ത് നേതാവ് ബിആര്‍ പാട്ടിലിനെതിരേയും യെഡിയൂരപ്പ രംഗത്തെത്തിയിരുന്നു.
അതേസയം കര്‍ണാടക സര്‍ക്കാരില്‍ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നാണ് ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.

അതിനിടെ ബിജെപി എംഎല്‍എമാരുടെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കോണ്‍ഗ്രസും ജെഡിഎസും. നിലവില്‍ ജെഡിഎസുമായി കൈകോര്‍ക്കാനുള്ള ശ്രമങ്ങള്‍ അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
ബിജെപിയിലെ ആഭ്യന്തര കലങ്ങള്‍ മുതലെടുത്ത് കോണ്‍ഗ്രസും ജെഡിഎസും വീണ്ടും സഖ്യത്തിലെത്തി കര്‍ണാടകത്തില്‍ അട്ടിമറി നീക്കങ്ങള്‍ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

No comments