Breaking News

ജയലളിതയുടെ ആയിരം കോടിയിലേറെ മൂല്യമുള്ള സ്വത്തുകളുടെ അവകാശിയായ ദീപ വീണ്ടും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു.

അന്തരിച്ച മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയിലേറെ മൂല്യമുള്ള സ്വത്തുകളുടെ അവകാശിയായ ദീപ വീണ്ടും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു. ജയലളിതയുടെ സ്വത്തുകളുടെ ഒന്നാം നിര അവകാശികള്‍ അവരുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ താന്‍ വീണ്ടും സജീവമാകുമെന്നു ദീപ ജയകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്വത്തുകള്‍ വിട്ടു കിട്ടുന്ന മുറയ്ക്ക് പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച്‌ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ദീപ ജയകുമാര്‍ പറഞ്ഞു. കോടതി വിധി അഭിമാനവും സന്തോഷവും നല്‍കുന്നതാണെന്ന് ദീപ ജയകുമാര്‍ പറഞ്ഞു.

No comments