കൊവിഡ് മറച്ചുവച്ച് എത്തിയ മൂന്ന് യാത്രക്കാരുടെ സഹയാത്രികരുടെ സാമ്ബിളുകള്‍ പരിശോധിക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്
അബുദാബിയില്‍ നിന്ന് കഴിഞ്ഞ ദിവസം കൊവിഡ് മറച്ചുവെച്ച് എത്തിയ മൂന്ന് യാത്രക്കാരുടെ സഹയാത്രികരുടെ സാമ്ബിളുകള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം. മൂന്ന് പേര്‍ക്കൊപ്പം വിമാനത്തിലും വിമാനത്താവളത്തില്‍ നിന്ന് ബസില്‍ കൊല്ലത്തേക്കും യാത്ര ചെയ്തവര്‍ക്കാണ് കൊവിഡ് പരിശോധന നടത്തുക. അബുദാബിയില്‍ നിന്ന് 45 പേരാണ് കൊല്ലം ജില്ലയിലേക്ക് വന്നിട്ടുള്ളത്. അതില്‍ 40 പേര്‍ കൊട്ടാരക്കരയിലെ നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. ഗര്‍ഭിണികളായ കുറച്ച് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണുള്ളത്. ഇവരുടെയെല്ലാം സാമ്ബിളുകള്‍ പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അബുദാബിയില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് അവിടെ വച്ച് തന്നെ രോഗമുണ്ടായിരുന്നു.

No comments