Breaking News

എ സി മൊയ്തീന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം;മന്ത്രി നിരീക്ഷണത്തില്‍ പോകണമെന്ന് ആവശ്യം

 

മന്ത്രി എ സി മൊയ്തീന്‍്റെ തൃശൂര്‍ വടക്കാഞ്ചേരിയിലെ വീടിന് മുമ്ബില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മന്ത്രി ക്വാറന്‍്റൈനില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം നടത്തിയത്. വീടിന് സമീപത്ത് വെച്ച്‌ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കൊവിഡ് രോ​ഗികളുമായി ഇടപഴകിയ മന്ത്രി എ സി മെയ്തീന്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് യൂത്ത് കോണ്‍​ഗ്രസിന്റെ ആവശ്യം. അതേസമയം, മെഡിക്കല്‍ ബോര്‍ഡിന്‍്റെ ശുപാര്‍ശ കിട്ടിയിട്ടില്ലെന്നും ശുപാര്‍ശ എന്തായാലും അനുസരിക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു.

No comments