Breaking News

ചൈനയ്ക്ക് ശേഷം കൊവിഡ് വ്യാപനം പിടിമുറുക്കിയത് യൂറോപ്പിലാണ്

ചൈനയ്ക്ക് ശേഷം കൊവിഡ് വ്യാപനം പിടിമുറുക്കിയത് യൂറോപ്പിലാണ്.  ഇറ്റലിയും സ്‌പെയിനുമാണ് യൂറോപ്പിലെ വൈറസിന്റെ പ്രഭവകേന്ദ്രങ്ങളായത്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും ഇത് പടര്‍ന്നു. അതിന് പിന്നാലെ അമേരിക്കയിലും ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തു.ഇപ്പോള്‍ കൊവിഡിന്റെ പുതിയ പ്രഭവകേന്ദ്രമായിരിക്കുന്നത് ലാറ്റിന്‍ അമേരിക്കയിലെ ബ്രസീലിലാണ്.

അതേസമയം, യൂറോപ്യന്‍ രാജ്യങ്ങള്‍ മിക്കവയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്.ഇറ്റലിയും സ്‌പെയിനും ജര്‍മനിയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നീക്കി. എന്നാല്‍ യൂറോപ്പ് മുഴുവന്‍ രോഗബാധ കുറയുമ്ബോള്‍ ബ്രിട്ടനില്‍ രോഗികളുടെ എണ്ണവും മരണവും കുറഞ്ഞില്ല.

No comments