Breaking News

മധ്യപ്രദേശിൽ 25ഓളം ബിഎസ്പി നേതാക്കൾ രാജിവച്ച് കോൺഗ്രസിൽ ചേർന്നു

കോണ്‍ഗ്രസ്സില്‍ നിന്ന് നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നതിനിടയില്‍ ഏകദേശം ഇരുപത്തിഞ്ചോളം ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസ്സിലെത്തി. പുതുതായി എത്തിയവരില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ചവരും ഉള്‍പ്പെടുന്നു. ശിവ്പുരിയിലെ കരേര നിയോജകമണ്ഡലത്തില്‍ മല്‍സരിച്ച പ്രാഗി ലാല്‍ യാദവാണ് പുതുതായി അംഗത്വം നേടിയവരില്‍ പ്രമുഖന്‍.

പുതുതായി കോണ്‍ഗ്രസ്സിലെത്തിയവര്‍ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥില്‍ നിന്ന് പ്രഥമിക അംഗത്വം സ്വീകരിച്ചു.

കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റുകളിലേക്ക് വരുന്ന സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

No comments