മലപ്പുറത്തെ പരാമര്‍ശിച്ചത് സംസ്ഥാന വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പറഞ്ഞതനുസരിച്ചാണെന്ന് മേനകാഗാന്ധി.
ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറത്തെ പരാമര്‍ശിച്ചത് സംസ്ഥാന വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പറഞ്ഞതനുസരിച്ചാണെന്ന് മേനകാഗാന്ധി. മൊറയൂര്‍ പഞ്ചായത്തിലെ യൂത്ത് ലീഗിന് അയച്ച കത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന് പറഞ്ഞതെന്നും അവര്‍ വിശദീകരിക്കുന്നു.
മനോഹരമായ ചരിത്രമുള്ള നാടാണ് മലപ്പുറം. താന്‍ ഉദ്ദേശിച്ചത് മൃഗങ്ങളോടുള്ള ക്രൂരതയെക്കുറിച്ചാണെന്നും മനേക ഗാന്ധി പറഞ്ഞു.

No comments