Breaking News

ഒരുപവന്‍ സ്വര്‍ണത്തി​​െന്‍റ വില വീണ്ടും 35000 കടന്നു

രണ്ടാഴ്​ചക്ക്​ ശേഷം ഒരുപവന്‍ സ്വര്‍ണത്തി​​െന്‍റ വില വീണ്ടും 35000 കടന്നു. 35,040 രൂപയാണ്​ പവന്​ വില. ചൊവ്വാഴ്​ച പവന്​ 160 രൂപയാണ്​ വര്‍ധിച്ചത്​.​

നേരത്തേ മെയ്​18ന്​ പവ​​െന്‍റ വില 35000 കടന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം 34,520 രൂപയിലേക്ക്​ താഴുകയും ചെയ്​തു.

യു.എസ്​-ചൈന തര്‍ക്കവും അമേരിക്കയിലെ പ്രതിഷേധവുമെല്ലാം വില വര്‍ധിക്കാന്‍ സ്വാധീനം ചെലുത്തിയ ഘടകങ്ങളാണ്​​.

No comments