Breaking News

ക്ലാസുകൾ തകർപ്പൻ ആണ് പക്ഷേ ടീച്ചർക്ക് ശമ്പളമില്ല

കോവിഡ് കാലത്ത് വിക്ടേഴ്സ് ചാനല്‍ മുഖേനെ അധ്യാപനം ആരംഭിച്ചപ്പോള്‍ കുട്ടികളുടേയും രക്ഷിതാക്കളുടേയും മനം കവര്‍ന്ന അധ്യാപനം നടത്തിയ സായ് ശ്വേത ഇനിയും ചെയ്യുന്ന ജോലിക്ക് വേതനം ലഭിക്കാത്ത അധ്യാപികയാണ്. കേരളം ഇന്നലെ കൊട്ടിഘോഷിക്കപ്പെട്ട അധ്യാപിക , നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പട്ടികയിലുള്ളയാളെന്ന് ചുരുക്കം. സ്വന്തം വീട്ടിലിരുന്ന് ഒന്നാം ക്ലാസിന്‍റെ ആദ്യപാഠം പഠിക്കാനെത്തിയ കുരുന്നുകളെ തൊട്ടടുത്ത് നിന്ന് പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നത് പോലെ അറിവിന്‍റെ ലോകത്തേക്ക് നടത്തിയ സ്വായ് ശ്വേതയ്ക്കെതിരെ ട്രോളുന്ന ട്രോളന്‍മാര്‍ ഒന്ന് കൂടിയറിയണം ഇവരുടെ മനസ്സിന്‍റെ വലിപ്പം. അതറിയണമെങ്കില്‍ കോവിഡ് 19 മഹാമാരികാലത്ത്ചെയ്യുന്ന ജോലിക്കുള്ള വേതനം എന്ന് ലഭിക്കുമെന്നറിയാത്ത ഘട്ടത്തില്‍ ഏപ്രില്‍ 29 ന് സായി ശ്വേത ഏപ്രില്‍ 29 ന് ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെ ഒന്ന് കണ്ണോടിക്കണം.

No comments