Breaking News

ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സൂരജിന്റെ അമ്മ രേണുകയും സഹോദരിയും കസ്റ്റഡിയില്‍.

 

കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സൂരജിന്റെ അമ്മ രേണുകയും സഹോദരിയും കസ്റ്റഡിയില്‍. പുനലൂരില്‍ നിന്ന് വനിതാ സംഘം സൂരജിന്റെ പറക്കോട്ടെ വീട്ടിലെത്തി ഇരുവരെയും കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൂട്ടികൊണ്ടു പോയി. സൂരജിന്റെ അമ്മയോടും സഹോദരിയോടും ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.


അതേസമയം, ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടത് രേണുകയുടെ അറിവോടെയാണെന്ന് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ മൊഴി നല്‍കിയിരുന്നു.

No comments