Breaking News

ചൈനയുമായി ബന്ധമുള്ള 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍.

 
ചൈനയുമായി ബന്ധമുള്ള 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇവയ്ക്ക് വിലക്കേര്‍പ്പെടുത്തുകയോ, ഉപയോഗിക്കരുതെന്ന് ജനങ്ങളെ നിര്‍ദേശിക്കുകയോ ചെയ്യണമെന്ന് ഏജന്‍സികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഈ ആപ്ലിക്കേഷന്‍ സുരക്ഷിതമല്ലെന്നും വലിയ അളവിലുള്ള വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് കടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടയാളുകളെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനായ സൂം, ടിക് ടോക്ക്, യുസി ബ്രൗസര്‍, ക്‌സെന്‍ഡര്‍, ഷെയര്‍ ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ ഉള്‍പ്പടെ ഇന്ത്യയില്‍ വലിയ പ്രചാരമുള്ള ആപ്ലിക്കേഷനുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

No comments