കിഴക്കന്‍ ലഡാക്ക് വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ജയ്ശങ്കര്‍ വാങ് യിയെ അറിയിച്ചു.
ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായി നയതന്ത്ര തലത്തില്‍ ഇന്ത്യചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ലഡാക്കിലെ പ്രകോപനത്തിന് രണ്ടു ദിവസത്തിനുശേഷമാണ് നടപടി. കിഴക്കന്‍ ലഡാക്ക് വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ജയ്ശങ്കര്‍ വാങ് യിയെ അറിയിച്ചു. ഗല്‍വാനില്‍ സംഭവിച്ചത് ചൈന മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്നും അതിന്റെ പരിണിതഫലത്തിന്റെ ഉത്തരവാദി ചൈനയാണെന്നും ജയ്ശങ്കര്‍ വാങ് യിയോടു പറഞ്ഞു.
അതിര്‍ത്തിയില്‍ എത്രയും വേഗം സൈനികരുടെ പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

No comments