Breaking News

കേരള കോണ്‍ഗ്രസ് തര്‍ക്കപരിഹാരത്തിനായി ജോസ് കെ മാണി മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിക്കില്ലെന്ന് ജോസഫ് പക്ഷം

 കേരള കോണ്‍ഗ്രസ് തര്‍ക്കപരിഹാരത്തിനായി ജോസ് കെ മാണി മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിക്കില്ലെന്ന് ജോസഫ് പക്ഷം. ജില്ലാ പഞ്ചായത്തിലെ പദവി മാറ്റം മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് ജോസഫ് പക്ഷം വ്യക്തമാക്കി. ജോസഫ് വിഭാഗം വിളിച്ചുകൂട്ടിയ യോഗം ഇന്ന് ഉച്ചയ്ക്ക് ചങ്ങനാശേരിയില്‍ നടക്കുന്നുണ്ട്.

മാണി-ജോസഫ് ലയനസമയത്ത് അംഗീകരിച്ച അനുപാതത്തില്‍ ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലും സീറ്റ് വീതം വയ്ക്കണമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ ആവശ്യം. അതായത് പിടിച്ചെടുത്ത സീറ്റുകള്‍ നല്‍കണമെന്നാണ് ജോസ് വിഭാഗം ആവശ്യപ്പെടുന്നത്.

No comments