ലോക്ഡൗണ്‍ ഇളവുകള്‍ റദ്ദാക്കില്ലെന്ന നിലപാടുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.
രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിം ദിനംപ്രതി രോഗികളുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുമ്ബോഴും ലോക്ഡൗണ്‍ ഇളവുകള്‍ റദ്ദാക്കില്ലെന്ന നിലപാടുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വീണ്ടും പ്രഖ്യാപിക്കില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കൂട്ടംകൂടരുതെന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തിയിട്ടുണ്ട്. 97648 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

No comments