Breaking News

ജോസ് കെ. മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന് കെ. മുരളീധരന്‍.

ജോസ് കെ. മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന് കെ. മുരളീധരന്‍. രാഷ്ട്രീയകാര്യസമിതിയുടെ തീരുമാനവും ഇതു തന്നെയെന്നും മുരളീധരന്‍ പറഞ്ഞു. എല്ലാം ശുഭകരമായി അവസാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുടെ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് പരസ്യമാക്കുകയാണ് മുരളീധരന്‍ ചെയ്തത്.

പാര്‍ട്ടി നിലപാട് പരസ്യമാക്കിയില്ലെങ്കിലും ഉമ്മന്‍ചാണ്ടി മുരളിയെ തള്ളിയില്ല. രണ്ടു വിഭാഗത്തെയും മുന്നണിയില്‍ നിലനിര്‍ത്തണമെന്ന അഭിപ്രായമുള്ളപ്പോള്‍ തന്നെ തര്‍ക്കവുമായി ഇനിയും മുന്നോട്ടു പോകാനില്ല എന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്.

No comments