Breaking News

മുന്‍ പ്രധാനമന്ത്രിയുമായ എച്ച്‌​.ഡി. ദേവഗൗഡ കോണ്‍ഗ്രസ്​ പിന്തുണയോടെ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലെത്തിയേക്കും.

ജനതാദള്‍ (എസ്​) ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്‌​.ഡി. ദേവഗൗഡ കോണ്‍ഗ്രസ്​ പിന്തുണയോടെ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലെത്തിയേക്കും. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരു അധിക സീറ്റ്​ നേടിയെടുക്കുന്നത്​ തടയാനാണ്​ കോണ്‍ഗ്രസ്​ ഇത്തരമൊരു നീക്കം നടത്തു​ന്നത്​.

മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ്​ ഉറപ്പുള്ള സീറ്റില്‍ നിന്നും കോണ്‍ഗ്രസ്​ ഡല്‍ഹിയിലേക്ക്​ അയക്കുന്നത്​. ഖാര്‍ഗെയെ വിജയിപ്പിച്ചു കഴിഞ്ഞാലും 14 എം.എല്‍.എമാരുടെ വോട്ട്​ കോണ്‍ഗ്രസിന്​ അവശേഷിക്കും. ഇത്​ പൊതുസമ്മതനായ സ്​ഥാനാര്‍ഥിക്കോ അല്ലെങ്കില്‍ ദേവഗൗഡക്കോ നല്‍കാനാണ്​ കോണ്‍ഗ്രസ്​ തീരുമാനമെന്നാണ്​ പാര്‍ട്ടി വൃത്തങ്ങളിലെ സംസാരം​.

No comments