Breaking News

രാജ്യത്ത് ഏറ്റും ഉയര്‍ന്ന കോവിഡ് മരണനിരക്കുള്ള ഗുജറാത്തിനെ ചൂണ്ടിക്കാട്ടി ബിജെപിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ്

രാജ്യത്ത് ഏറ്റും ഉയര്‍ന്ന കോവിഡ് മരണനിരക്കുള്ള ഗുജറാത്തിനെ ചൂണ്ടിക്കാട്ടി ബിജെപിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബിജെപി ആവേശപൂര്‍വ്വം ചൂണ്ടിക്കാണിക്കുന്ന വികസന മാതൃക ഗുജറാത്തിലെ ഈ ഉയര്‍ന്ന മരണനിരക്കാണോ എന്നാണോയെന്നായിരുന്നു രാഹുലിന്റെ പരിഹാസം. കോവിഡ് ബാധയുടെ കാര്യത്തില്‍ രാജ്യത്ത് നാലാമത് നില്‍ക്കുന്ന ഗുജറാത്ത് മരണനിരക്കില്‍ ഒന്നാം സ്ഥാനത്താണെന്നതാണ് രാഹുല്‍ പറയുന്നത്.

ഗുജറാത്തില്‍ മരണനിരക്ക ഉയരാന്‍ കാരണമെന്താണെന്ന് അന്വേഷണം നടത്തിയ ബിബിസി റിപ്പോര്‍ട്ടായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉപോല്‍ബലകമായി ചൂണ്ടിക്കാട്ടിയത്. ബിബിസിയുടെ വാര്‍ത്ത ഗുജറാത്ത് മോഡല്‍ എന്താണെന്ന് വ്യക്തമായി തുറന്നുകാട്ടിയെന്ന് രാഹുല്‍ തന്റെ ട്വീറ്റില്‍ വിമര്‍ശിച്ചു.

No comments