കൊവിഡിനെ അരിച്ചു പെറുക്കാന്‍ യു.എ.ഇയില്‍ മുഴുവന്‍ പേരെയും പരിശാേധനയ്ക്ക് വിധേയരാക്കും
കൊവിഡിനെ അരിച്ചു പെറുക്കാന്‍ യു.എ.ഇയില്‍ മുഴുവന്‍ പേരെയും പരിശാേധനയ്ക്ക് വിധേയരാക്കും. കൊവിഡ് അതിരൂക്ഷമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മുഴുവന്‍ പേരെയും പരിശോധിക്കുന്നത്. ഇതിലൂടെ രോഗമുള്ള മുഴുവന്‍ പേരെയും കണ്ടെത്തുകയാണ് ലക്ഷ്യം.ഇതിനകം തന്നെ 20 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്. ഇനി 90 ലക്ഷം പേരിലാണ് കൊവിഡ് പരിശോധനാ നടത്തേണ്ടത്.
ലോകത്ത് തന്നെ കൊവിഡ് പരിശോധനയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. പ്രതിരോധത്തിനായി മാസങ്ങളായി തുടരുന്ന അണുനശീകരണം ഊര്‍ജ്ജിതമായി തന്നെ നടക്കുകയാണ്.പരിശോധനയും അണുനശീകരണവും കൂടിയാകുമ്ബോള്‍ പ്രയത്നത്തിന് ഫലം കാണുമെന്ന കണക്ക് കൂട്ടലിലാണ് യു.എ.ഇ.

No comments