പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ ഒരു സംഘം ആളുകള്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രവാക്യം മുഴക്കി
പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ ഒരു സംഘം ആളുകള്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രവാക്യം മുഴക്കി.ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്‍റെ 36ാം വാര്‍ഷികത്തില്‍ നടന്ന ചടങ്ങിനിടെയാണ് നൂറോളം പേരടങ്ങുന്ന സംഘം ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഓപ്പറേഷനില്‍ കൊല്ലപ്പെട്ട സിഖ് തീവ്രവാദി നേതാവ് ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകള്‍ ധരിച്ചെത്തിയെ ആള്‍ക്കാരാണ് ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്.
പഞ്ചാബിലെ സിഖ് സംഘടനയായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. പരിപാടിക്കിടയിലേക്ക് ഖാലിസ്ഥാന്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഭിന്ദ്രന്‍വാല അനുകൂലികള്‍ എത്തുകയായിരുന്നു.

No comments