വാക്‌സിന്‍ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് മരുന്ന് നിര്‍മാണ കമ്ബനിയായ ആസ്ട്രസെനാക്ക
കോവിഡ് 19 വ്യാപനം നിയന്ത്രിക്കാനുള്ള വാക്‌സിന്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഒരു വര്‍ഷം കൊണ്ട് ലഭ്യമാക്കുമെന്ന് അമേരിക്കയും ആറ് മാസങ്ങള്‍ കൊണ്ട് ലഭ്യമാക്കുമെന്ന് ചൈനയും അവകാശപ്പെട്ട് രംഗത്തുണ്ടെങ്കിലും വാക്‌സിന്‍ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് മരുന്ന് നിര്‍മാണ കമ്ബനിയായ ആസ്ട്രസെനാക്ക. ഒക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് ഭീമന്‍ ബ്രിട്ടീഷ് മരുന്ന് നിര്‍മാണ കമ്ബനി ആസ്ട്രസെനാക്ക വാക്‌സിന്‍ നിര്‍മിക്കുന്നത്.
സെപ്റ്റംബര്‍ മാസത്തോടെ 200 കോടിയോളം ഡോസ് വാക്‌സിന്‍ തയാറാക്കാമെന്ന പ്രതീക്ഷയിലാണ് ആസ്ട്രസെനാക്ക കമ്ബനി നേതൃത്വം.

No comments