Breaking News

ഡല്‍ഹി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരിയെ സ്ഥാനത്ത് നിന്ന് നീക്കി

ഡല്‍ഹി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരിയെ സ്ഥാനത്ത് നിന്ന് നീക്കി. പുതിയ അദ്ധ്യക്ഷനായി ആദേശ് കുമാര്‍ ഗുപ്തയെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ നിയമിച്ചു. മുന്‍ നോര്‍ത്ത് ഡല്‍ഹി മേയറാണ് ആദേശ് കുമാര്‍ ഗുപ്ത. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ മനോജ് തിവാരിക്കെതിരെ ബി.ജെ.പിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അദ്ധ്യക്ഷസ്ഥാനം ഒഴിയാന്‍ തിവാരി താല്‍പര്യപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പില്‍ നാല്‍പത്തിയെട്ട് സീറ്റുകളില്‍ വിജയം നേടുമെന്നയായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപനം.

No comments