രാജ്യസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി പാര്‍ട്ടി എം എല്‍ എ ബ്രിജേഷ് മെര്‍ജ രാജിവെച്ചു.
രാജ്യസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി പാര്‍ട്ടി എം എല്‍ എ ബ്രിജേഷ് മെര്‍ജ രാജിവെച്ചു. മോര്‍ബി സീറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മെര്‍ജയുടെ രാജി സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചിട്ടുണ്ട്. പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തില്‍ ജനസേവനത്തിനായി കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും പാര്‍ട്ടിയില്‍ ആയിരിക്കുമ്ബോള്‍ തനിക്ക് അത് ചെയ്യാന്‍ കഴിയില്ലെന്ന് മെര്‍ജ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രാജിവെക്കുന്ന മൂന്നാമത്തെ എം എല്‍ എയാണ് അദ്ദേഹം.
No comments