കൊലപാതകത്തി പൊലിസിനോട് പറഞ്ഞത് െഞട്ടിക്കുന്ന കഥ
തിങ്കളാഴ്ച രാവിലെ സാലിയുടെ വീട്ടിലെത്തിയ ബിലാല്‍ ചായ കുടിക്കുന്നതിനിടെ ടീപോയ് എടുത്ത് സാലിയെ അടിച്ചു. ഓടി വന്ന ഷീബയെയും തലക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് ഷോക്കേല്പിക്കുന്നതിന് ഇരുവരുടെയും ദേഹത്ത് കമ്ബി ചുറ്റിയെങ്കിലും വൈദ്യുതി കടത്തിവിടാനായില്ല. തെളിവ് നശിപ്പിക്കാന്‍ പാചകവാതക സിലിണ്ടര്‍ തുറന്നിട്ടു.
തുടര്‍ന്ന് കിടപ്പുമുറിയില്‍ കയറി പണവും ആഭരണങ്ങളും എടുത്തു. ഷീബയുടെ ശരീരത്തുനിന്ന് മാലയും കമ്മലും അഴിച്ചെടുത്തു. വീട് പൂട്ടി കാറുമെടുത്ത് രക്ഷപ്പെട്ടു. ഒടിഞ്ഞ ടീപ്പോയിയുടെ കാല്െകാണ്ട് ഷീബയുടെ തലയില്‍ ബിലാല്‍ എട്ടുതവണ അടിച്ചെന്ന് പൊലീസ് പറഞ്ഞു.
ബിലാല്‍ താമസിച്ച ഇടപ്പള്ളി കുന്നുംപുറം വിവേകാനന്ദ റോഡിലെ വീട്ടിലെ അലമാരയില്‍ നിന്ന് 28 പവന് സ്വര്‍ണം കണ്ടെത്തി. 55 പവന് സ്വര്‍ണമാണ് കാണാതായത്. ആലപ്പുഴയില്‍ കാര്‍ ഉപേക്ഷിച്ച ശേഷമാണ് ബിലാല്‍ എറണാകുളത്തെത്തിയത്.

No comments