Breaking News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂര്‍ സ്വദേശി സുനില്‍ കെ പി ആണ് മരിച്ചത്.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂര്‍ സ്വദേശി സുനില്‍ കെ പി ആണ് മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 21 ആയി. പടിയൂര്‍ സ്വദേശിയാണ് മരിച്ച 28 കാരനായ സുനില്‍.

മട്ടന്നൂരില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവറായിരുന്ന സുനില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പതിനാലാം തീയ്യതിയാണ് സുനിലിനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ചൊവ്വാഴ്ച രോഗം സ്ഥിരീകരിക്കുകയും ഇപ്പോള്‍ മരണം സംഭവിക്കുകയുമായിരുന്നു.

അതേസമയം, സുനില്‍ കെപിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

No comments