Breaking News

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പും കോണ്‍ഗ്രസും ഇടയുന്നു

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പും കോണ്‍ഗ്രസും ഇടയുന്നു. പ്രസിഡന്റ്‌ സ്‌ഥാനം രാജിവയ്‌ക്കാന്‍ ജോസ്‌ കെ. മാണി വിഭാഗം തയാറായില്ലെങ്കില്‍ അവിശ്വാസ പ്രമേയത്തിനു നോട്ടീസ്‌ നല്‍കാമെന്ന നിലപാടില്‍നിന്നു കോണ്‍ഗ്രസ്‌ പിന്നാക്കം പോയതാണു കാരണം.

മുസ്ലിം ലീഗിന്റെ ഇടപെടലാണു കോണ്‍ഗ്രസിന്റെ മനംമാറ്റത്തിനു പിന്നിലെന്നും കോണ്‍ഗ്രസ്‌ ജോസ്‌പക്ഷത്തിന്റെ തടവറയിലാണെന്നും ജോസഫ്‌ വിഭാഗം ആരോപിക്കുന്നു. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ യു.ഡി.എഫ്‌. യോഗത്തില്‍ പങ്കെടുക്കില്ലെന്ന്‌ അവര്‍ കോണ്‍ഗ്രസിനെ അറിയിച്ചു.
ജോസ്‌പക്ഷം വഴങ്ങിയില്ലെങ്കില്‍ അവിശ്വാസത്തിന്‌ നോട്ടീസ്‌ നല്‍കാമെന്നു കോണ്‍ഗ്രസ്‌ നേരത്തേ ജോസഫ്‌പക്ഷത്തിന്‌ ഉറപ്പുനല്‍കിയിരുന്നു.

No comments