അതിവേഗ റെയില്‍പാത സില്‍വര്‍ ലൈനിന്റെ പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിരുന്നു
തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാത സില്‍വര്‍ ലൈനിന്റെ പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിരുന്നു. മാഹി ഒഴിവാക്കിയുള്ള പുതിയ അലൈന്‍മെന്റിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. 11 സ്‌റ്റേഷനുകളാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രക്കിടയില്‍ ഉണ്ടാകുക. നാല് മണിക്കൂറാണ് തിരുവനന്തപുരം-കാസര്‍കോട് യാത്രക്ക് വേണ്ടി വരുക
530.6 കിലോമീറ്ററാണ് ദൂരം. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്ബാശ്ശേരി വിമാനത്താവളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെയാണ് സ്‌റ്റേഷനുകള്‍. 63941 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്
തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് തുടങ്ങി കഴക്കൂട്ടം, ആറ്റിങ്ങല്‍, കല്ലമ്ബലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂര്‍, മുളക്കുഴ വഴി ചെങ്ങന്നൂരില്‍ പ്രവേശിക്കും.

No comments