രാജസ്ഥാനില്‍ ബി.ജെ.പിയുടെ അട്ടിമറി നീക്കം പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ്
രാജസ്ഥാനില്‍ ബി.ജെ.പിയുടെ അട്ടിമറി നീക്കം പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ്. ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് കൂറുമാറാന്‍ ബി.ജെ.പി 25 കോടി വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ആരോപിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എം.എല്‍.എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടില്‍ പാര്‍പ്പിക്കും.
ഈ മാസം 19 ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മധ്യപ്രദേശിന് സമാനമായ അട്ടിമറി നീക്കം രാജസ്ഥാനിലും കോണ്‍ഗ്രസ് ഭയപ്പെടുന്നത്. പ്രതിരോധം തീര്‍ക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് കോണ്‍ഗ്രസ് . 200 അംഗ നിയമസഭയില്‍ 107 അംഗങ്ങളുടെ പിന്തുണ പാര്‍ട്ടിക്കുണ്ട്. മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് വിളിച്ച യോഗത്തില്‍ 102 എം.എല്‍.എമാര്‍ പങ്കെടുത്തു.
No comments