Breaking News

കോവി‍ഡ് വ്യാപനം തടയാന്‍ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു

കോവി‍ഡ് വ്യാപനം തടയാന്‍ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി. ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ ഇളവ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രനിര്‍ദ്ദേശപ്രകാരമുള്ള നടപടികള്‍ മാത്രമേ ഉണ്ടാവൂ. കൊവിഡ് വ്യാപനം ഒന്നര വര്‍ഷത്തോളം നീളുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ജനങ്ങള്‍ അതിനൊപ്പം ജീവിക്കേണ്ടി വരും. നിയന്ത്രണം കൂടുതല്‍ കാലം തുടരാനുമാകില്ല. ജനങ്ങള്‍ സ്വയം നിയന്ത്രിക്കുകയാണ് പോംവഴിയെന്നും യോഗം വിലയിരുത്തി.

കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

No comments