തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ച ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല എന്ന് അറിയിച്ചു
തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ച ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല എന്ന് അറിയിച്ചു. കൊവിഡ് വൈറസ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. 62 വയസ്സായിരുന്ന എംഎല്‍എയെ ജൂണ്‍ 2നാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യയില്‍ തന്നെ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് അദ്ദേഹം. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായ അന്‍പഴകന്‍ ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമായിരുന്നു.
Dailyhunt

No comments