Breaking News

രാജ്യത്ത് കൊവിഡ് വ്യാപനം പെരുകുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ രാഹുല്‍ഗാന്ധി വീണ്ടും രംഗത്തെത്തി

 

രാജ്യത്ത് കൊവിഡ് വ്യാപനം പെരുകുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ രാഹുല്‍ഗാന്ധി വീണ്ടും രംഗത്തെത്തി. പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് രാഹുല്‍ഗാന്ധി ഇക്കുറി കേന്ദ്രത്തെ വിമര്‍ശിച്ചത്‌.

രാജ്യത്ത് കഴിഞ്ഞ രണ്ടര മാസത്തിനിടെയുണ്ടായ വിവിധ ലോക്ക്ഡൗണ്‍ കാലത്ത് സമ്ബദ്‌വ്യവസ്ഥ താഴേക്ക് പോകുന്നതും കൊവിഡ് മരണനിരക്ക് ഉയരുന്നതും കാണിക്കുന്ന അനിമേറ്റഡ് ഗ്രാഫും ഫ്ലാറ്റനിംഗ് ദി റോംഗ് കര്‍വ് എന്ന തലക്കെട്ടോടെ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

''വിവരമില്ലായ്‌മയെക്കാള്‍ കൂടുതല്‍ അപകടകരമായ ഏക കാര്യം ധാര്‍ഷ്‌ട്യമാണ് '' എന്ന ഐന്‍സ്റ്റീന്റെ വാക്കുകളാണ് രാഹുല്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.

No comments