Breaking News

സംസ്ഥാനത്ത്​ ജൂണ്‍ ഒമ്ബത്​ മുതല്‍ ആരാധനാലയങ്ങളും റസ്​റ്റോറന്‍റുകളും മാളുകളും തുറക്കുമെന്ന്​ മുഖ്യമന്ത്രി

സംസ്ഥാനത്ത്​ ജൂണ്‍ ഒമ്ബത്​ മുതല്‍ ആരാധനാലയങ്ങളും റസ്​റ്റോറന്‍റുകളും മാളുകളും തുറക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ എട്ടിന്​ ഇവ തുറന്ന്​ പ്രവര്‍ത്തിച്ച്‌​ അണുവിമുക്​തമാക്കണം. എന്നാല്‍, തിങ്കളാഴ്​ച പൊതുജനങ്ങള്‍ക്ക്​ പ്രവേശനമുണ്ടാകില്ല.

കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളോടെയാണ്​ റസ്​റ്ററന്‍റുകളും മാളുകളും ആരാധനാലയങ്ങളും തുറക്കേണ്ടത്​. ആരാധനാലയങ്ങളില്‍ ഒരു സമയത്ത്​ പരമാവധി 100 പേര്‍ക്ക്​ മാത്രമാണ്​ പ്രവേശനമുണ്ടാവുക. 100 ചതുരശ്ര മീറ്ററില്‍ 25 പേര്‍ എന്ന രീതിയിലാണ്​ ആരാധനാലയങ്ങളില്‍ ആളുകളെ ക്രമീകരിക്കുക. ഇങ്ങനെ പരമാവധി 100 പേര്‍ക്ക്​ പ്രവേശനമുണ്ടാകും.

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴിയാകും ആളുകളെ പ്രവേശിപ്പിക്കുക.

No comments