മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും പ്രതിഫലം കുറക്കുന്നു
മലയാള സിനിമയിലെ മുടിചൂടാമന്നന്‍മാരായ രണ്ട് താരരാജക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും വാങ്ങുന്ന പ്രതിഫലവും വളരെ കൂടുതല്‍ ആണ്. മോഹന്‍ലാലാണ് മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത്. 10 മുതല്‍ കോടി രൂപ വരെയാണ് മലയാളം സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ഈടാക്കുന്നത്.
ബിഗ് ബ്രദറിന് പ്രതിഫലം 12 കോടി രൂപയും റാമിന് 15 കോടി രൂപയുമാണ് പ്രതിഫലം വാങ്ങിയത്. തമിഴ് സിനിമ കാപ്പനില്‍ 8 കോടി രൂപക്ക് മുകളിലാണ് പ്രതിഫലമായിരുന്നത്. ടി.വി ഷോ അവതരിപ്പിക്കുന്നതിന് പ്രതിഫലം വാങ്ങിയത് 12 കോടി രൂപയും.
ഈ പ്രതിസന്ധിയെ മറികടക്കാന്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും പ്രതിഫലം കുറച്ചെന്നാ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

No comments