കേന്ദ്രമന്ത്രി സഭയില് ഉടന് അഴിച്ചുപണി ഉണ്ടാകും
കേന്ദ്രമന്ത്രി സഭയില് ഉടന് അഴിച്ചുപണി ഉണ്ടാകും എന്നാണ് വിവരം. ഇത് സംബ്ന്ധിച്ച ചര്ച്ചകള് ബിജെപി നേതൃത്വം ആരംഭിച്ചിട്ടുണ്ട്.
പുതുമുഖങ്ങള് ചിലര് നരേന്ദ്രമോദി മന്ത്രിസഭയില് ഇടം പിടിക്കുമെന്നാണ് വിവരം.നിലവില് മന്ത്രിസഭയില് ഉള്ള ചില മന്ത്രിമാരുടെ വകുപ്പുകളില്
മാറ്റം വരുന്നതിനും സാധ്യതയുണ്ട്.
ബിജെപി സംഘടനാ തലത്തില് കൂടുതല് ലെക്ഷ്യം വെയ്ക്കുന്ന സംസ്ഥാനങ്ങളില് നിന്നുള്ള നേതാക്കള്,തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥനങ്ങള്
എന്നിവിടങ്ങളില് നിന്നുള്ളവര് മന്ത്രിസഭയില് ഇടം പിടിച്ചേക്കും.
ലോക്ക് ഡൌണില് ഇളവുകള് കൂടുതല് പ്രഖ്യാപിച്ചതോടെ മന്ത്രിസഭാ പുനസംഘടനയ്ക്കും ബിജെപി നേതൃത്വം ഒരുക്കം തുടങ്ങിയിട്ടുണ്ട്.

No comments