Breaking News

വൈദ്യുതി ബില്‍ വിവാദത്തില്‍ കെഎസ്‌ഇബിയെ ന്യായീകരിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്

വൈദ്യുതി ബില്‍ വിവാദത്തില്‍ കെഎസ്‌ഇബിയെ ന്യായീകരിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് . കെഎസ്‌ഇബി നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്നും അധിക ചാര്‍ജ് ഈടാക്കിയെങ്കില്‍ തിരിച്ചുനല്‍കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റര്‍ റീഡിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെഎസ്‌ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴി ഒരുക്കിയത്.

ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇക്കുറി ലോക്ക് ഡൗണ്‍ വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെഎസ്‌ഇബി വാദമെങ്കിലും ഇത് കേരളത്തിലെ ഒന്നേകാല്‍ കോടിയോളം വരുന്ന ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും അംഗീകരിക്കുന്നേയില്ല.

No comments