കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍
കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍. സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടില്ല. പ്രചാരണം അടിസ്ഥാനരഹിതമെന്നും അദേഹം പറഞ്ഞു. ഇപ്പോഴും സക്കീര്‍ തന്നെയാണ് ഏരിയ സെക്രട്ടറി. സക്കീറിനെതിരെയുള്ള പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനം എടുക്കുമ്ബോള്‍ പരസ്യമായി അറിയിക്കുമെന്നും മോഹനന്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടി തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് സക്കീര്‍ ഹുസൈനും പ്രതികരിച്ചു. തനിക്കെതിരായ നടപടിയെക്കുറിച്ച് പറയേണ്ടത് സി.പി.എം ജില്ലാ നേതൃത്വമാണ്.

No comments