Breaking News

കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്‍്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച്‌ ഭാര്യ കെകെ രമ.

കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്‍്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച്‌ ഭാര്യ കെകെ രമ. ടിപി വധക്കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന സിപിഎം നേതാവിന്‍്റെ മരണവര്‍ത്തയ്ക്ക് ശേഷമാണ് രമ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ടിപി ഭക്ഷണം വിളമ്ബുന്ന ചിത്രമാണ് രമ പങ്കുവച്ചത്. "എന്‍്റെ സഖാവേ" എന്ന അടിക്കുറുപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തത്. ആ ഒരു വിളിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്നാണ് താഴെയുള്ള കമന്റുകള്‍, ദൈവമുണ്ടെന്നും എല്ലാം അദ്ദേഹം കാണുന്നുണ്ടെന്നും മറ്റൊരു കമന്റ്. എന്തൊക്കെയായാലും കുഞ്ഞനന്തന്‍്റെ മരണത്തിന് തൊട്ടുപിന്നാലെ രമ പങ്കുവച്ച പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിലും, രാഷ്ട്രീയത്തിലും വന്‍ ചര്‍ച്ചകള്‍ക്കിടയാക്കി.

No comments