കോവിഡ് നിയന്ത്രണങ്ങള്‍ തകര്‍ത്ത് തമിഴ്നാട്ടില്‍നിന്ന് പാസിെന്റ മറവില്‍ നൂറുകണക്കിന് ആളുകള്‍ അതിര്‍ത്തി കടന്നെത്തുന്നു
കോവിഡ് നിയന്ത്രണങ്ങള്‍ തകര്‍ത്ത് തമിഴ്നാട്ടില്‍നിന്ന് പാസിെന്റ മറവില്‍ നൂറുകണക്കിന് ആളുകള്‍ അതിര്‍ത്തി കടന്നെത്തുന്നു. കേരളത്തിലെ ഏലത്തോട്ടങ്ങളിേലക്ക് വരാനെന്ന പേരിലാണ് ഇടുക്കി ജില്ല ഭരണകൂടത്തില്‍ നിന്ന് പാസ് സംഘടിപ്പിക്കുന്നത്. ഏലം ലേലമില്ലാത്ത വ്യാഴാഴ്ചയിലേക്ക് അനുവദിച്ചുകിട്ടിയ പാസുമായി അഞ്ഞൂറോളം ആളുകള്‍ എത്തിയത് റവന്യൂ വകുപ്പില്‍ നടക്കുന്ന കള്ളക്കളിക്ക് തെളിവായി.
കലക്ടറേറ്റില്‍നിന്ന് അനുവദിക്കുന്ന പാസുമായി എത്തുന്നവരില്‍ ഏലത്തോട്ട ഉടമകള്‍ മുതല്‍ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും വരെയുണ്ട്. പാസുമായി എത്തുന്നവരെ അതിര്‍ത്തിയില്‍ തടയാന്‍ കഴിയാത്തതിനാല്‍ പരിശോധന കൂടാതെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് യഥേഷ്ടം എത്തുന്നു.

No comments