മോസ്കോയിലെ സെചെനോവ് യൂണിവേഴ്സിറ്റി കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി.
മോസ്കോയിലെ സെചെനോവ് യൂണിവേഴ്സിറ്റി കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്സിന്‍ നിര്‍മ്മിച്ചത്.
"സെവനോവ് യൂണിവേഴ്സിറ്റി കോവിഡ് 19നെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. സന്നദ്ധരായി എത്തിയവരിലാണ് പരീക്ഷണം നടത്തിയത്. വാക്സിന്‍ സുരക്ഷിതമാണ്. ജൂലൈ 15, ജൂലൈ 20 തീയതികളില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യും," മുഖ്യ ഗവേഷക എലീന സ്മോളിയാര്‍ചുക് ടാസിനോട് പറഞ്ഞതായി എംബസി ട്വീറ്റ് ചെയ്തു.

No comments