സംസ്ഥാനത്ത് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ക്ക് രോഗം ഭേദമായി. 68 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 15 കേസുകളുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗികളില്‍ 157 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണ് 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.സി.ഐ.എസ്.എഫ് ജവാനും ഡി.എസ്.സി ജവാനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

No comments