Breaking News

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ആരോപണം ശക്തമാക്കി പ്രതിപക്ഷം.

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ആരോപണം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് 'സ്വര്‍ണ്ണ ബിസ്കറ്റുകള്‍' അയച്ചാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്. യൂത്ത് ലൂഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ ഫിറോസ് പ്രതിഷേധത്തിന്റെ ഭാഗമായി. കഴിക്കാനുള്ള സാധാരണ ബിസ്കറ്റ് പൊതികള്‍ സ്വര്‍ണ നിറമുള്ള പേപ്പറില്‍ പൊതിഞ്ഞാണ് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് അയക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയിലേക്ക് കൂടി കാര്യങ്ങള്‍ എത്തുമെന്ന് കണ്ടതിനാലാണ് എം ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

No comments