ഇടത് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണം ഉയരുന്ന സാഹചര്യമാണ് സംസ്ഥാനത്ത്.
പ്രതിപക്ഷത്തെ ബിജെപിയും കോണ്‍ഗ്രസ്സും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് ഉയര്‍ത്തുന്നത്.
സ്പ്രിങ്ക്ലര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്,ഡാറ്റാ ചോര്‍ച്ച പോലെ അതീവ ഗുരുതരമായ
ആരോപണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.
സര്‍ക്കാരിനാകട്ടെ സ്പ്രിങ്ക്ലര്‍ ഇടപാടില്‍ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകേണ്ടി വന്നു,ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
സ്പ്രിങ്ക്ലര് ഇടപാടില്‍ ബിജെപി അധ്യക്ഷന്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്,സര്‍ക്കാരിനെ ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രൂക്ഷമായ
ഭാഷയിലാണ് വിമര്‍ശിച്ചത്,അതേ സമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ സര്‍ക്കാരിന് പിന്തുണ നല്‍കുകയാണെന്നും സര്‍ക്കാരിനെ
വിമര്‍ശിക്കുമ്ബോഴും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

No comments