യു ഡി എഫില്‍ നിന്ന് പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തില്‍ വലിയ ഭിന്നത
യു ഡി എഫില്‍ നിന്ന് പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തില്‍ വലിയ ഭിന്നത. എല്‍ ഡി എഫിലേക്ക് പോകാന്‍ പാര്‍ട്ടിയുടെ നീക്കം നടക്കുന്ന സാഹചര്യത്തില്‍ രണ്ട് പ്രമുഖ നേതാക്കള്‍ വിയോജിപ്പുമായി രംഗത്തെത്തി. എല്‍ ഡി എഫിലേക്ക് പോകാന്‍ പാര്‍ട്ടി തീരുമാനം എടുത്താല്‍ കൂടെയുണ്ടാകില്ലെന്ന് തോമസ് ചാഴിക്കാടന്‍ എം പിയും റോഷി അഗസ്റ്റിന്‍ എം എല്‍ എും ജോസ് കെ മാണിയെ അറിയിച്ചതായാണ് വിവരം.
പാര്‍ട്ടി യു ഡി എഫില്‍ നിന്ന് പുറത്താക്കപ്പെട്ടത് മുതല്‍ യു ഡി എഫിനെതിരെ ജോസ് കെ മാണിയും അണികളും യു ഡി എഫിനെതിരെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ജോസിനൊപ്പം നിന്നെങ്കിലും ഒരു മൃദു സമീപനാണ് റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും നടത്തിയിരുന്നത്.

No comments