Breaking News

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായ പാരാ സ്‌പെഷ്യല്‍ ഫോഴ്സിനെ ഇറക്കി ഇന്ത്യ

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായ പാരാ സ്‌പെഷ്യല്‍ ഫോഴ്സിനെ ഇറക്കി ഇന്ത്യ. ജമ്മുവിലെ ഉറി ഭീകരാക്രമണത്തിന് രാജ്യത്തിന്റെ മറുപടി അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ ചെന്ന് ചോദിച്ച സൈനിക വിഭാഗമാണ് പാരാ സ്‌പെഷ്യല്‍ ഫോഴ്സ്. അതിര്‍ത്തി കടന്ന് ശത്രുവിന് കനത്ത പ്രഹരം ഏല്‍പ്പിക്കുന്ന മിന്നലാക്രമണങ്ങള്‍ നടത്തുന്നതില്‍ പ്രത്യേക പരിശീലനം നേടിയ കമാന്‍ഡോ വിഭാഗമാണിവര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ പ്രത്യേക സേന യൂണിറ്റുകളെ ലഡാക്കിലേക്ക് മാറ്റിയിട്ടുണ്ട്. ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളിലെ തന്ത്രപ്രധാനമായ ഫോര്‍വേഡ് ലൊക്കേഷനുകളില്‍ കമാന്‍ഡോകള്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

No comments